Wednesday November 14th, 2018 - 4:53:pm
topbanner

കലാഭവന്‍ മണിയുടെ മരണം ; ഡോക്ടറെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ലെന്ന് സഹോദരന്‍

suji
കലാഭവന്‍ മണിയുടെ മരണം ; ഡോക്ടറെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ലെന്ന് സഹോദരന്‍

കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോ സുമേഷാണെന്നാണ് താന്‍ പറഞ്ഞതായി വാര്‍ത്ത ശ്രദ്ധിച്ചിരുന്നെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.ഡോ സുമേഷ് സെഡേഷന്‍ നല്‍കിയതാണ് മരണകാരണമെന്ന് വാര്‍ത്ത പരന്നിരുന്നു.എന്നാല്‍ തന്റെ ഫേസ്ബുക്കിലൂടെ ആര്‍എല്‍വി രാമകൃഷ്ണന്‍ വാര്‍ത്ത നിഷേധിച്ചു

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
ഒരു സ്വകാര്യ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി.ഇത് ശരിയായ വാര്‍ത്തയല്ല. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതല്‍ യാതൊരു പത്രമാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല'. സോഷ്യല്‍ മീഡിയായിലൂടെയുള്ള ഇത്തരം പരാമര്‍ശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല; ദയവായി ഇത് ഒരു അറിയിപ്പായി കരുതണം.സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല

 

Read more topics: r l v ramakrishnan ,mani, death
English summary
it was a fake news says r l v ramakrishnan
topbanner

More News from this section

Subscribe by Email