topbanner
Monday April 24th, 2017 - 9:07:am
topbanner

മണിപ്പൂരിന്റെ സമരനായിക മുഖ്യമന്ത്രിയെ കണ്ടു

rajani
മണിപ്പൂരിന്റെ സമരനായിക മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഇറോം ശര്‍മിളയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറോം ശര്‍മിളയ്ക്ക് ക്ഷണം ലഭിച്ചത്.

അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട സമര പോരാട്ടം നയിച്ച ഇറോം ശര്‍മിളയുമായി കൂടിക്കാഴ്ച നടത്തിയെന്നും അവരുടെ പോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാവുമെന്ന് ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

 

English summary
irom sharmila meet pinarayi vijayan
topbanner topbanner

More News from this section

Subscribe by Email