Friday November 16th, 2018 - 6:46:am
topbanner

ലിഗയെ കണ്ടല്‍ക്കാട്ടില്‍ ഓടിച്ചു ; പീഡന ശ്രമമാകാം കൊലയിലേക്കെത്തിച്ചതെന്ന അനുമാനത്തില്‍ പോലീസ്

suji
ലിഗയെ കണ്ടല്‍ക്കാട്ടില്‍ ഓടിച്ചു ; പീഡന ശ്രമമാകാം കൊലയിലേക്കെത്തിച്ചതെന്ന അനുമാനത്തില്‍ പോലീസ്

വിദേശ യുവതി ലിഗ സ്‌ക്രൊമേനെയ കൊലപ്പെടുത്തുന്നതിന് മുമ്പ് കണ്ടല്‍ക്കാട്ടിലെ ചതുപ്പില്‍ ഏറെനേരം ഓടിച്ചതായി സൂചന. ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തതിനാല്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ലിഗ ഓടിയെന്നാണ് പൊലീസ് അനുമാനം. ഒടുവില്‍ നിലത്തുവീണ അവരെ അവിടെയിട്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് കരുതുന്നു. മൃതദേഹത്തിലെ കാലിന്റെ പുറകുവശത്ത് കാലിട്ടടിച്ച പാടുള്ളതായും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.

എന്നാല്‍, ലിഗ ലൈംഗികപീഡനത്തിന് ഇരയായതായി ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. പിന്നെ എന്തിന് ഇവരെ ചേന്തിലക്കരയിലെ കണ്ടല്‍ക്കാട്ടില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം പൊലീസിന് ലഭിക്കണം. കേവലം മയക്കുമരുന്ന് നല്‍കുന്നതിന് ഇവിടേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. പണം കവരാനാണെങ്കില്‍ അവര്‍ തന്റെ പേഴ്‌സുപോലുമെടുത്തിരുന്നില്ല. അതിനാല്‍, ലൈംഗികമായി പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെതെന്നെയാകും എന്നാണ് പോലീസ് കരുതുന്നത്. അതിന് അവര്‍ സമ്മതിക്കാതെ വന്നതോടെ മല്‍പിടിത്തം നടക്കുകയും അത് കൊലപാതകത്തില്‍ അവസാനിക്കുകയും ചെയ്തുവെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പിന്നീട് അവരെ കെട്ടിത്തൂക്കിയതുമാകാം.

പോലീസ് മൃതദേഹം കണ്ട സ്ഥലം അരിച്ചുപറക്കുകയാണ്. പ്രദേശവാസികളായ മുങ്ങല്‍വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. മൃതദേഹം കണ്ട കുറ്റിക്കാട്ടിലും പൊലീസ് കാര്യമായ തെരച്ചിലാണ് നടത്തുന്നത്. ഞായറാഴ്ച വലിയ ലെന്‍സുകളെത്തിച്ച് സ്ഥലത്ത് പൊലീസ് പരിശോധിച്ചെങ്കിലും കൂടുതല്‍ എന്തെങ്കിലും ലഭിച്ചിട്ടില്ല.പിടിയിലുള്ളവരുടെ മൊഴിയില്‍ ചില വൈരുധ്യമുണ്ട്. അതിനാല്‍, ഒറ്റയ്ക്കും കൂട്ടായും ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മാത്രമല്ല, ലിഗയുടെ ചെരിപ്പ് ഉള്‍പ്പെടെയുള്ളവ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ വള്ളി ഉപയോഗിച്ചുണ്ടാക്കിയ കുരുക്കും അതില്‍നിന്ന് മുടിയിഴയും ലഭിച്ചിരുന്നു. ഈ മുടിയിഴ ഇപ്പോള്‍ കസ്റ്റഡിയിലുള്ള യോഗ ട്രെയ്‌നറുടേതാണ്. ഇവയുടെ ഡിഎന്‍എ പരിശോധന ഫലം ലഭിക്കാനുണ്ട്. അതോടൊപ്പം ബോട്ടില്‍നിന്ന് ലഭിച്ച വിരലടയാളത്തിന്റെയും മറ്റും പരിശോധനാ ഫലത്തിനുമായി കാക്കുകയാണ് പൊലീസ്. ശാസ്ത്രീയ തെളിവുകള്‍കൂടി ലഭിച്ചാല്‍ അടുത്ത ദിവസംതന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

Read more topics: investigation, ligas murder case
English summary
investigation continue in ligas murder case
topbanner

More News from this section

Subscribe by Email