Monday September 24th, 2018 - 3:16:pm
topbanner

ഭാഗ്യക്കുറി സമ്മാനങ്ങള്‍ ഏകീകരിക്കണം; സെക്രട്ടറിയേറ്റിന് മുന്നില്‍ ഐ എന്‍ ടി യു സി രാപ്പകല്‍ സമരം 22ന്

Mithun muyyam
ഭാഗ്യക്കുറി സമ്മാനങ്ങള്‍ ഏകീകരിക്കണം; സെക്രട്ടറിയേറ്റിന് മുന്നില്‍ ഐ എന്‍ ടി യു സി രാപ്പകല്‍ സമരം  22ന്

ആലപ്പുഴ: കേരള ലോട്ടറിയുടെ അയ്യായിരം രൂപ മുതല്‍ താഴോട്ടുള്ള സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്(ഐ എന്‍ ടി യു സി) 22ന് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുവാന്‍ സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു.വില്‍പ്പന തൊഴിലാളികള്‍ പണം കൊടുത്ത് വാങ്ങുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കാനാവാതെ ആത്മഹത്യയുടെ വക്കിലാണ്.

പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ടിക്കറ്റ് വിറ്റഴിക്കാന്‍ കഴിയാത്തതിന് കാരണം. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പ്രതിവര്‍ഷം പതിനായിരം കോടി രൂപ വരുമാനം നല്‍കുന്ന സംസ്ഥാന ലോട്ടറിയെ തകര്‍ക്കുവാന്‍ നടക്കുന്ന ഗൂഢാലോചന രണ്ടരലക്ഷം ലോട്ടറി തൊഴിലാളികളെയാണ് ബാധിക്കുന്നത്. ലോട്ടറി ബന്ദ് ഉള്‍പ്പടെ അനിശ്ചിതകാല സമരം നടത്തുന്നതിനും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, സംസ്ഥാന ഭാരവാഹികളായ നന്തിയോട് ബഷീര്‍, പി വി പ്രസാദ്, പി പി ഡാന്റസ്, കെ ആര്‍ സജീവന്‍, വേണു പഞ്ചവടി,കെ ദേവദാസ്, വി ടി സേവ്യര്‍, ഒ ബി രാജേഷ്, ടി എസ് അന്‍സാരി, എം സി തോമസ്, സി എച്ച് സൈനുദ്ദീന്‍, ജോണ്‍സി ജോണ്‍, അയ്മനം രവീന്ദ്രന്‍, പായിപ്പാട്ട് രാധാകൃഷ്ണന്‍, ഗീത പുളിക്കല്‍, ജീന്‍സ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Read more topics: strike, Secretariat, lottery,
English summary
intuc strike on 22th in Secretariat
topbanner

More News from this section

Subscribe by Email