Saturday September 22nd, 2018 - 12:54:pm
topbanner

അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന്

NewsDesk
അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന്

അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ ഏഴിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. ചടങ്ങിനുശേഷം യോഗാഭ്യാസ പ്രകടനങ്ങളും നടക്കും.

ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർഹാളിൽ സമൂഹ യോഗ പ്രകടനം സംഘടിപ്പിക്കും. എല്ലാ ജില്ലാ കളക്ടർമാരും വകുപ്പു തലവൻമാരും പൊതുമേഖലാ സ്വയംഭരണസ്ഥാപന മേധാവികളും സംസ്ഥാന/ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത്തലങ്ങളിൽ ഇന്ന്് രാവിലെ ഏഴുമുതൽ എട്ടു വരെ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിക്കണമെന്നും അതിൽ പങ്കെടുക്കണമെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ അറിയിച്ചു.

Read more topics: yoga, international yoga day,
English summary
international yoga day today
topbanner

More News from this section

Subscribe by Email