Friday August 23rd, 2019 - 10:20:am
topbanner
topbanner

കലാഭവന്‍ മണിയുടെ മരണം : നുണ പരിശോധനയ്ക്ക് അനുമതി

NewsDesk
കലാഭവന്‍ മണിയുടെ മരണം : നുണ പരിശോധനയ്ക്ക് അനുമതി

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, സാബു എന്നിവരടക്കമുളളവരെ നുണ പരിശോധന നടത്തണമെന്ന സി.ബി.ഐയുടെ ആവശ്യം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു എന്നിവരടക്കമുള്ള മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നേരത്തേ കോടതിയില്‍ ഹാജരായി അറിയിച്ചിരുന്നു.

അവരുടെ സമ്മതം രേഖപ്പെടുത്തിയ ശേഷമാണ് കോടതി സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീെഥെല്‍, ഈെഥെല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നുവെന്ന് ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഈ സാഹചര്യത്തില്‍ സത്യം വെളിയില്‍ വരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് െഹെക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. കേസിന്റെ തുടക്കം മുതല്‍തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് നുണപരിശോധന ആവശ്യപ്പെട്ട് സി.ബി.ഐ. കോടതിയെ സമീപിച്ചത്. നുണ പരിശോധന നടത്തണമെങ്കില്‍ അതിന് വിധേയരാകുന്നവരുടെ സമ്മതം കൂടി ആവശ്യമാണ്.

Read more topics: Kalabhavan Mani, death, inquiry,
English summary
inquiry Kalabhavan Mani death
topbanner

More News from this section

Subscribe by Email