Tuesday November 13th, 2018 - 2:28:am
topbanner

റെയില്‍വേയിലും ദാസ്യപ്പണി; ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ചത് മൂന്ന് മലയാളി സ്ത്രീകള്‍; വീട്ടിലെ കക്കൂസ് വൃത്തിയാക്കുന്നതുള്‍പ്പെടെ ജോലികള്‍ ചെയ്യിക്കുന്നു, പാളത്തിലെ ജോലിക്കുശേഷം യൂണിയന്‍പരിപാടികള്‍ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു എന്നിവയാണ് പ്രധാന ആരോപണങ്ങള്‍

akhila
റെയില്‍വേയിലും ദാസ്യപ്പണി; ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ചത് മൂന്ന് മലയാളി സ്ത്രീകള്‍; വീട്ടിലെ കക്കൂസ് വൃത്തിയാക്കുന്നതുള്‍പ്പെടെ ജോലികള്‍ ചെയ്യിക്കുന്നു, പാളത്തിലെ ജോലിക്കുശേഷം യൂണിയന്‍പരിപാടികള്‍ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു എന്നിവയാണ് പ്രധാന ആരോപണങ്ങള്‍

കോഴിക്കോട്: റെയില്‍വേയിലും ദാസ്യപ്പണി. തമിഴ്‌നാട്ടിലെ യൂണിയന്‍ നേതാവുകൂടിയായ ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ ജോലിയുപേക്ഷിച്ചത് മലയാളികളായ മൂന്ന് വനിതാ തൊഴിലാളികള്‍.

ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥനെതിരേ പരാതിനല്‍കിയ 15 വനിതാ ട്രാക്ക് മെയിന്റനര്‍മാര്‍ അധികൃതരുടെ ഭീഷണിസഹിച്ച് ജോലി തുടരുകയാണ്. തിരുച്ചിറപ്പള്ളി ഡിവിഷനിലെ മയിലാടുതുറ സെക്ഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ വി. മണിവണ്ണനെതിരേയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീട്ടിലെ കക്കൂസ് വൃത്തിയാക്കുന്നതുള്‍പ്പെടെ ജോലികള്‍ ചെയ്യിക്കുന്നു, പാളത്തിലെ ജോലിക്കുശേഷം യൂണിയന്‍പരിപാടികള്‍ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു എന്നിവയാണ് പ്രധാന ആരോപണങ്ങള്‍.

ഉദ്യോഗസ്ഥന്റെ മകന്റെ കല്യാണത്തില്‍ കേരള സ്‌റ്റൈലില്‍ അതിഥികളെ സ്വീകരിക്കാനും മറ്റ് ഒരുക്കങ്ങള്‍ക്കും തങ്ങളെ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു. ട്രാക്ക്‌മെയിന്റനറായ കൊല്ലം സ്വദേശിനിയുടെ നേതൃത്വത്തില്‍ സെപ്റ്റംബറിലാണ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് പരാതി നല്‍കിയത്. പരാതിക്കാര്‍ 18 പേരും മലയാളികളാണ്. റെയില്‍വേ തൊഴിലാളിസംഘടനയായ മസ്ദൂര്‍ യൂണിയന്‍ ഡിവിഷണല്‍ പ്രസിഡന്റുകൂടിയായ മണിവണ്ണനില്‍നിന്ന് പരിധിവിട്ട പെരുമാറ്റമുണ്ടായെന്നും പരാതിയിലുണ്ട്.

പ്രസിഡന്റിനെതിരായ പരാതി യൂണിയന്‍ സ്വീകരിച്ചില്ല, ഒത്തുതീര്‍പ്പിനായി മറ്റു നേതാക്കളെത്തുകയും ചെയ്തു. ഒരു തൊഴിലാളിയുടെ ഫോണിലേക്കുവന്ന ഉദ്യോഗസ്ഥന്റെ വീഡിയോ കോളുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഒത്തുതീര്‍പ്പിനായി നേതാക്കള്‍ സംസാരിക്കുന്നതിന്റെ വീഡിയോയും ഇവര്‍ റെയില്‍വേ അന്വേഷണക്കമ്മിഷന് നല്‍കിയിട്ടുണ്ട്. എന്നിട്ടും മണിവണ്ണന്‍ ക്ലീന്‍ചിറ്റ് നല്‍കി കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പ്രതികാരനടപടികള്‍ ഭയന്ന് ചിലര്‍ ജോലിക്കുപോകാതായി.

നാട്ടിലെത്തി മറ്റൊരു ജോലിക്കായി ശ്രമിച്ച ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. രണ്ടുപേര് ജോലിക്കായി ശ്രമത്തിലാണ്. അന്വേഷണസമിതിയില്‍ മലയാളികളുണ്ടായിരുന്നില്ലെന്നും പോലീസിലും മനുഷ്യാവകാശ കമ്മിഷനിലും നല്‍കിയ പരാതികളില്‍ ഏകപക്ഷീയമായ അന്വേഷണമായിരുന്നുവെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. പരാതി നല്‍കിയശേഷം തന്നെയും സഹപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥര്‍ നിരന്തരം ദ്രോഹിക്കാന്‍ തുടങ്ങിയതായി പരാതി നല്‍കിയ യുവതി പറഞ്ഞു. താമസസ്ഥലത്തും വഴിയിലുമായി ശല്യംചെയ്ത് അപരിചിതര്‍ പിന്നാലെ കൂടി.

നാട്ടിലുള്ള അമ്മയുടെയും ചെറിയമക്കളുടെയും ഏക ആശ്രയമായതിനാല്‍ ജോലി ഉപേക്ഷിക്കാനാവില്ല. എത്രയുംവേഗം മറ്റൊരു ജോലി കണ്ടെത്താനായുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരേ നടന്നത് ആസൂത്രിതമായ രാഷ്ട്രീയ ആക്രമണമാണെന്നും സി.പി.എം. സംഘടനയായ ഡി.ആര്‍.ഇ.യു. വനിതാതൊഴിലാളികളെ വശത്താക്കി വ്യാജപരാതി നല്‍കുകയായിരുന്നെന്നും മണിവണ്ണന്‍ പറയുന്നു.

മയിലാടുതുറയില്‍മലയാളി തൊഴിലാളികളുടെ ക്ഷേമത്തിനായി മുന്നില്‍ നിന്ന തന്നെയും സംഘടനയെയും കരിവാരിത്തേക്കാനുള്ള ശ്രമമാണിതെന്നും പറഞ്ഞു.

Read more topics: railway, slavery
English summary
indian railway workers issue slavery
topbanner

More News from this section

Subscribe by Email