Tuesday November 13th, 2018 - 4:02:am
topbanner

ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്നത് തടയണമെന്ന് മുഖ്യമന്ത്രി

rajani v
ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്നത് തടയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗോരഖ്പൂര്‍ ദുരന്തത്തില്‍ കേരളത്തിന്റെ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 75 കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചത് ഏത് പൗരനാണ് സഹിക്കാനാവുക. ഒരുവിധത്തിലും തിരിച്ചു പിടിക്കാനാകാത്തനന്മയുടെ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീസുരക്ഷ, ലിംഗനീതി. ക്രമസമാധാനം എന്നീമേഖലകളില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈവിധ്യങ്ങളുടെ ദേശീയതയാണ് ഇന്ത്യയുടടേത്. ഈ ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്നത് തടയണം.ദേശീയത മതവിദ്വേഷത്തിനും സങ്കുചിതത്വത്തിനും വഴിമാറുന്നത് അപകടമാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്കും മുഖ്യമന്ത്രി ഔദ്യോഗിക തുടക്കം കുറിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ പിണറായി സംസ്ഥാന സേനയുടെ സല്യൂട്ടും സ്വീകരിച്ചു. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

 

English summary
independence day kerala pinarayi vijayan
topbanner

More News from this section

Subscribe by Email