Thursday November 15th, 2018 - 8:52:pm
topbanner

ശ്വാസം കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ ഓര്‍മ്മയാണ് ഇന്നത്തെ സ്വാതന്ത്ര്യദിനമെന്ന് നടന്‍ ജോയ്മാത്യു

rajani v
ശ്വാസം കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ ഓര്‍മ്മയാണ് ഇന്നത്തെ സ്വാതന്ത്ര്യദിനമെന്ന് നടന്‍ ജോയ്മാത്യു

തിരുവനന്തപുരം ശ്വാസം കിട്ടാതെ ഗോരഖ് പൂരിലെ ആശുപത്രിയില്‍ 74 കുഞ്ഞുങ്ങള്‍ മരിച്ചതിന്റെ ഓര്‍മ്മയാണ് ഇന്നത്തെ സ്വാതന്ത്ര്യദിനമെന്ന് നടന്‍ ജോയ്മാത്യു. പശുവിനെച്ചൊല്ലി നിസ്സഹായരായഗ്രാമീണരെ കാടന്‍ നീതികളാല്‍ തല്ലിക്കൊല്ലുന്ന, ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന,ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടപ്പാക്കുന്ന ഒരു രാജ്യത്ത് സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് നല്‍കുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന നിരക്ഷരരുടേയും ദരിദ്രരുടേയും രാജ്യംഎഴുപതു വര്‍ഷം കൊണ്ട് എന്താണു നേടിയതെന്ന് അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം

ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചുതന്ന് എന്നെ  ശ്വാസം മുട്ടിച്ച് കൊല്ലരുത്.എഴുപത്തിനാലു കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചതിന്റെ ഓര്‍മ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം.പശുവിനെച്ചൊല്ലി നിസ്സഹായരായ
ഗ്രാമീണരെ കാടന്‍ നീതികളാല്‍ തല്ലിക്കൊല്ലുന്ന, ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന,ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടപ്പാക്കുന്നഒരു രാജ്യത്ത് സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് നല്‍കുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന നിരക്ഷരരുടേയും ദരിദ്രരുടേയും രാജ്യംഎഴുപതു വര്‍ഷം കൊണ്ട് എന്താണു നേടിയത്?ശ്വസിക്കാനുള്ള ശുദ്ധവായു?കുടിക്കാനുള്ള ശുദ്ധജലം?വിശപ്പകറ്റാനുള്ള ആഹാരം?ഇന്നു കുഞ്ഞുങ്ങളാണുഓക്‌സിജന്‍ കിട്ടാതെ മരിച്ചതെങ്കില്‍ വരും ദിവസങ്ങളില്‍ ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും ഒരക്ഷരം ശബ്ദിക്കാതെ സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്നഅധികാരികള്‍ക്കും അണികള്‍ക്കുമിടയില്‍ ചോദ്യങ്ങള്‍ ചോദിക്കുവാനുംസംശങ്ങള്‍ പ്രകടിപ്പിക്കുവാനും മനസ്സുകൊണ്ടെങ്കിലും നമുക്ക് കഴിഞ്ഞാല്‍ ത്രിവര്‍ണ്ണ കടലാസ് നെഞ്ചില്‍ തറക്കുവാനുള്ള ഒരു സൂചിയെങ്കിലും ആകുവാന്‍ നമുക്ക് സാധിച്ചാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള ആദരവായിരിക്കും അത്

 

English summary
independence day joymathew fb post
topbanner

More News from this section

Subscribe by Email