Tuesday November 20th, 2018 - 5:10:pm
topbanner

നിഷ്‌ക്രിയ ആസ്തി വര്‍ധനവ് കേരള ബാങ്കിനുള്ള അനുമതി വൈകുന്നു

akhila
നിഷ്‌ക്രിയ ആസ്തി വര്‍ധനവ് കേരള ബാങ്കിനുള്ള അനുമതി വൈകുന്നു

കണ്ണൂര്‍: കേരള ബാങ്കിനുള്ള അനുമതി വൈകുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച രീതിയില്‍ നിഷ്‌ക്രിയ ആസ്തി ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍.ബി.ഐ.യുടെ കഴിഞ്ഞ യോഗത്തിലും അനുമതിനല്‍കുന്ന കാര്യം പരിഗണിച്ചില്ല. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോര്‍ട്ടും ലഭിച്ചാലേ തീരുമാനമാകൂ. ജില്ലാ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ മാര്‍ച്ചിലേതിനെക്കാള്‍ ഉയര്‍ന്നിരുന്നു.

നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ താഴെയാവണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം. എന്നാല്‍, കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന് മാത്രമാണിത് പാലിക്കാനാകുക. തിരുവനന്തപുരം, എറണാകുളം ജില്ലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 20 ശതമാനത്തിന് മുകളിലാണ്.

ഓണസമ്മാനമായി കേരള ബാങ്ക് നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. മാര്‍ച്ചിലെസാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന-ജില്ലാ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കുമെന്നത് പ്രാവര്‍ത്തികമായിട്ടില്ല. അടുത്ത മൂന്നുമാസത്തെ സാമ്പത്തിക സ്ഥിതികൂടി പരിശോധിക്കുന്നതില്‍ ജൂണ്‍മാസത്തിനുശേഷമാണ് കണക്കെടുപ്പ് പൂര്‍ത്തിയാകുക.

ഇത് വിലയി രുത്തിയശേഷം ലയനാനുമതി കിട്ടിയാലും ഓണത്തിന് കേരള ബാങ്ക് രൂപവത്കരണം ബുദ്ധിമുട്ടാകും. സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമായി പരിഗണിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കിങ് ഓഡിറ്റില്‍ പരിചയമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനികളുടെ ഓഡിറ്റ് വേണമെന്നതിനാല്‍ മൂന്നു മേഖലകളായി ഓഡിറ്റ് നടത്താന്‍ മൂന്നു കമ്പനികളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ ഒരുമാസത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വകുപ്പുതല ഓഡിറ്റിനെക്കാള്‍ കര്‍ശന നിബന്ധനകളുടെ അടിസ്ഥാനത്തിലാകും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പരിശോധന. അതോടെ നിഷ്‌ക്രിയ ആസ്തിയുടെ തോതിന്റെ വര്‍ധനവോടെ റിസര്‍വ് ബാങ്ക് അനുമതി വൈകാനിടയാകും.

Read more topics: assets, Kerala bank
English summary
increase non-performing assets Kerala bank permission disappears
topbanner

More News from this section

Subscribe by Email