Sunday September 23rd, 2018 - 6:12:am
topbanner

മന്ത്രിമാര്‍ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി

Jikku Joseph
മന്ത്രിമാര്‍ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാര്‍ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി. നവമാധ്യമ അക്കൗണ്ടുകളിലെ ലൈക്കുകള്‍ കൂട്ടണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം.

മുഖ്യമന്ത്രിയുടെ ഓഫീസിനാകും ഏകോപന ചുമതല. ഇടപെടല്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നവമാധ്യമ സെന്‍ട്രല്‍ ഡസ്‌ക് തുടങ്ങും. എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നവമാധ്യമ ഇടപെടല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.

ദൃശ്യ-പത്ര മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ജനകീയ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അവഗണിക്കുന്നത് തടയാനാണ് പ്രത്യേക നീക്കം. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പേജുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മന്ത്രിമാരുടെ പേജുകള്‍ക്ക് റീച്ച് വളരെ പിന്നിലാണ്. 6.17 ലൈക്കുമായി ധനമന്ത്രി തോമസ് ഐസക്കാണ് ഫേസ്ബുക്ക് ലൈക്കുകളില്‍ ഒന്നാമന്‍. തെട്ടുപിന്നിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെസ്ബുക്ക് പേജിന് 5.97 ലക്ഷം ലൈക്കുകളാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിന് 5.97 ലക്ഷം ലൈക്കുകളും സ്വകാര്യ പേജിന് 4.57 ലക്ഷം ലൈക്കുകളുമാണുള്ളത്.

ഡോ. കെ.ടി ജലീലിന് 1.65 ലക്ഷം ലൈക്കുകളാണ് ഉള്ളത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന് 1.11 ലക്ഷം ലൈക്കുകളും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് 36850 ലൈക്കുമാണുള്ളത്. ലൈക്കുകളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഭഷ്യ സിവില്‍ സപ്ലൈയിസ് മന്ത്രി പി. തിലോത്തമനാണ്, 2393 ലൈക്കുകളാണ് മന്ത്രിക്ക് ആകെയുള്ളത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് 7210 ലൈക്കുകളാണ് ഉള്ളത്. 536 ലൈക്കുകളുമായി ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ് ഏറ്റവും പിന്നില്‍ ഉള്ളത്.

English summary
increase likes of ministers facebook page
topbanner

More News from this section

Subscribe by Email