Saturday September 22nd, 2018 - 5:27:pm
topbanner

സംസ്ഥാനത്തെ ഇരുന്നൂറോളം അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴുന്നു

rajani v
സംസ്ഥാനത്തെ ഇരുന്നൂറോളം അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴുന്നു

തിരുവനന്തപുരം സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴുന്നു. സംസ്ഥാന ഓര്‍ഫനേജ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന അദാലത്തിലാണ് പുതിയ നിര്‍ദേശം വന്നത്.

ഇതോടെ പുതിയ ബാലാവകാശ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അനാഥാലയങ്ങളാണ് പൂട്ടിച്ചത്. 50 വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന വിവിധ അനാഥലായങ്ങള്‍ ഇതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ അനാഥലയങ്ങളാണ് പൂട്ടിയത്. ഈ അനാഥലയങ്ങളിലെ അന്തേവാസികളെ പുനഃരധിവാസപ്പിക്കുന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.മറ്റു അനാഥാലയങ്ങളുടെ കാര്യത്തില്‍ ഇനി തീരുമാനം ഉണ്ടാകും.

 

Read more topics: illegal, orphan, closed
English summary
illegal orphan closed
topbanner

More News from this section

Subscribe by Email