Saturday December 15th, 2018 - 3:21:am
topbanner

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ വീണ്ടും അനധികൃത നിര്‍മാണം

JB
 തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ വീണ്ടും അനധികൃത നിര്‍മാണം

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ വീണ്ടും അനധികൃത നിര്‍മാണവും നികുതി വെട്ടിപ്പും. ആലപ്പുഴ നഗരസഭയിലെ റവന്യു, എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 32 കെട്ടിടങ്ങളില്‍ അനധികൃത നിര്‍മാണവും വെട്ടിപ്പും കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലേക് പാലസിന് കത്ത് നല്‍കിയതായി നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

മുനിസിപ്പല്‍ സെക്രട്ടറിയുടെയും നഗരസഭാ റവന്യു എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയിലാണ് ലേക് പാലസ് റിസോര്‍ട്ടില്‍ നടന്ന 32ഓളം കെട്ടിടങ്ങളിലെ അനധികൃത നിര്‍മാണം കണ്ടെത്തിയത്. ജനറേറ്റര്‍ റൂം, മസാജ് സെന്ററുകള്‍, കാന്റീന്‍ തുടങ്ങി 10 കെട്ടിടങ്ങള്‍ പൂര്‍ണമായും അനധികൃതമായി നിര്‍മിച്ചതാണ്. ഈ കെട്ടിടങ്ങള്‍ക്കു നമ്പര്‍ പോലുമില്ല.

കണക്കില്‍ പെടാത്ത ഈ കെട്ടിടങ്ങള്‍ക്കു കേരള മുനിസിപ്പാലിറ്റി ആക്ട് 406/2 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ 22കെട്ടിടങ്ങളില്‍ നഗരസഭാ രേഖകളില്‍ നിന്നും വ്യത്യസ്തമായി 400 മുതല്‍ 600 സ്‌ക്വയര്‍ ഫീറ്റ് വരെ അനധികൃത നിര്‍മാണം നടത്തിയിട്ടുള്ളതായി കണ്ടെത്തി.

മുനിസിപ്പല്‍ ആക്ട് 242 പ്രകാരം 22കെട്ടിടങ്ങള്‍ക്കും നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. രേഖകള്‍ ഹാജരാക്കാന്‍ 15ദിവസമാണ് സമയം അനുവദിച്ചിട്ടുള്ളത്. തൃപ്തികരമല്ലെങ്കില്‍ പൊളിച്ചുനീക്കല്‍ നടപടികളിലേക്കടക്കം നഗരസഭ നീങ്ങും. അനധികൃത നിര്‍മാണങ്ങളുടെ വകയില്‍ നികുതിയിനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭക്കുണ്ടായിട്ടുണ്ടെന്നാണ് പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍.

 

English summary
illegal constraction in lake palace resort
topbanner

More News from this section

Subscribe by Email