Friday September 20th, 2019 - 4:04:pm
topbanner
Breaking News
jeevanam

ചിത്രാഞ്ജലി മാതൃകയിൽ മലബാറിൽ സ്റ്റുഡിയോ ആരംഭിക്കണമെന്ന ആവശ്യവുമായി ഇഫ്റ്റ

NewsDesk
ചിത്രാഞ്ജലി മാതൃകയിൽ മലബാറിൽ സ്റ്റുഡിയോ ആരംഭിക്കണമെന്ന ആവശ്യവുമായി ഇഫ്റ്റ

കോഴിക്കോട്: ചിത്രാഞ്ജലി സുഡിയോ മാതൃകയിൽ സർക്കാറിന്റെ നേത്യത്വത്തിൽ മലബാറിലും സ്റ്റുഡിയോ ആരംഭിക്കണമെന്ന പ്രമേയവുമായി ഇഫ്റ്റ. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാ കൺവെൻഷനിലാണ് പ്രമേയം സർക്കാറിന് മുന്നിൽ അവതരിപ്പിക്കാൻ തീരുമാനമായത്.

നിലവിൽ ഒരു സിനിമാചീത്രികരണ പ്രവർത്തികൾ പൂർത്തിയാക്കണമെങ്കിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റുഡിയോ വരെ പോവേണ്ട അവസ്ഥ ബുദ്ധിമുട്ടേറിയതാണ്. ഇതിന് പരിഹാരമായാണ് മലബാറിൽ ചിത്രാജ്ജലി മോഡൽ സ്റ്റുഡിയോ എന്ന ആവശ്യം കൺവെൻഷനിൽ ഉയർന്നുവന്നത്.

സിനിമാ രംഗത്തെ എല്ലാ കലാകാരന്മാർക്കും ഒരേ പരിഗണന നൽകി പ്രവർത്തിക്കാൻ കഴിയുന്ന സംഘടനകൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും കലാകാരന്മാർക്ക് അർഹമായ ആനുകൂല്യങ്ങളും അവസരങ്ങളും ലഭ്യമാക്കാൻ വേണ്ടിയാണ് ഇഫ്റ്റ പോലുള്ള സംഘടനകൾ പ്രവർത്തിക്കേണ്ടതെന്നും സി.വി ഗംഗാധരൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ifta kerala kozhikode convention

വിനീത് ആരാധ്യ, വിനോദ് കെ.ടി പയ്യോളി, രമേശ്‌ കാവിൽ, പ്രമോദ് കോട്ടപ്പളളി, മിനി പാലക്കാട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മലയാള സിനിമ- ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും കൂട്ടായ്മയാണ് ഇഫ്റ്റ. എല്ലാ കലാകാരന്മാരെയും ഒരു കുടകീഴിലെത്തിക്കാൻ ഇഫ്റ്റയുടെ പതിനാല് ജില്ലാകമ്മിറ്റികൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.

ഇഫ്റ്റ യുടെ ഒന്നാം വാർഷികവും പ്രഗൽഭർ അണിനിരക്കുന്ന അവാർഡ് നൈറ്റും ജൂൺ 1ന് എറണാകുളത്ത് വച്ച് നടക്കും.മികച്ച നടനായി ജയസൂര്യയെയും മികച്ച നടിയായി മഞ്ജുവാര്യരെയുമാണ് ഇഫ്റ്റ തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുവർക്കുമുളള അവാർഡ് ദാനവും കൂടാതെ മലയാളത്തിലെ മികച്ച ഷോർട്ട് ഫിലിമിനുളള പുരസ്കാരവും നടക്കും.

Viral News

Read more topics: ifta, kerala, kozhikode, convention,
English summary
ifta kerala kozhikode convention
topbanner

More News from this section

Subscribe by Email