Wednesday November 14th, 2018 - 12:24:pm
topbanner

സുവര്‍ണ ചകോരം ക്ലാഷിന്; മാന്‍ഹോളിന് രണ്ട് പുരസ്കാരങ്ങൾ

NewsDesk
സുവര്‍ണ ചകോരം ക്ലാഷിന്; മാന്‍ഹോളിന് രണ്ട് പുരസ്കാരങ്ങൾ

തിരുവനന്തപുരം ∙ കേരളത്തിന്റെ ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം മുഹമ്മദ് ദിയാദ് സംവിധാനം ചെയ്‌ത ക്ലാഷ് എന്ന ഈജിപ്ഷ്യൻ ചിത്രത്തിന്. മികച്ച ചിത്രമായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തതും ക്ലാഷാണ്.

മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്റിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരവും മാന്‍ഹോളിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുളള നെറ്റ് പാക് പുരസ്ക്കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടം സ്വന്തമാക്കി.

മികച്ച ലോകസിനിമക്കുളള ഫിപ്രസി പുരസ്ക്കാരം മെക്സിക്കോ ചിത്രം വെയര്‍ഹൌസിനാണ്. മികച്ച ഏഷ്യന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ടര്‍കിഷ് സിനിമ കോള്‍ഡ് ഓഫ് കലന്ദറാണ്.

മുല്ലപ്പൂ വിപ്ലവാനന്തരമുള്ള ഈജിപ്താണ് ക്ലാഷില്‍ ചിത്രീകരിച്ചിരിക്കുന്നത്. സൈന്യവും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും ഇരു വിഭാഗത്തെയും എതിര്‍ക്കുന്ന സാധാരണക്കാരുമെല്ലാം ചിത്രത്തിലുണ്ട്. ചിത്രം ഏകദേശം മുഴുവനായി തന്നെ ഒരു വാനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ വാനിലാകട്ടെ ഈജിപ്തിന്റെ പരിച്ഛേദമുണ്ട്. ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് മാന്‍ഹോള്‍.

English summary
iffk suvarna chakoram clash movie
topbanner

More News from this section

Subscribe by Email