Wednesday September 26th, 2018 - 4:27:pm
topbanner

ചലച്ചിത്ര മേളക്കിടെ ദേശീയ ഗാനത്തോട് അനാദരവ്; ആറുപേർ കസ്റ്റഡിയിൽ

NewsDesk
ചലച്ചിത്ര മേളക്കിടെ ദേശീയ ഗാനത്തോട് അനാദരവ്; ആറുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ദേശീയ ഗാനത്തോട് അനാദരവു കാണിച്ചതിനു ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വനിതയടക്കമുള്ളവരാണ് അറസ്റ്റിലായത്.

നിശാഗന്ധി തീയേറ്ററിൽ പ്രദർശിപ്പിച്ച ‘ക്ലാഷ്’ എന്ന ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ ഇവർ എഴുന്നേറ്റിരുന്നില്ല. ഇതേത്തുടർന്നാണ് ആറു പേരെയും അറസ്റ്റ് ചെയ്തത്. ദേശീയ ഗാനം കേൾപ്പിക്കുന്ന സമയത്ത് എഴുന്നേൽക്കാത്തവരെ നിരീക്ഷിക്കാൻ കന്റോൺമെന്റ് എസ്പിക്ക് ഡിജിപി ലോക്നാഥ് ബഹ്റ നിർദേശം നൽകി. ബിജെപിയുടേതടക്കമുള്ള പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഡിജിപി ഇത്തരത്തിലൊരു നിർദേശം നൽകിയത്.

English summary
iffk 2016 national anthem arrest
topbanner

More News from this section

Subscribe by Email