Sunday July 21st, 2019 - 8:44:am
topbanner
topbanner

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസ് കൂടുതല്‍ നാണംകെടും: കോടിയേരി

sadu prakash
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസ് കൂടുതല്‍ നാണംകെടും: കോടിയേരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ നാണക്കേടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ നിയമവശമില്ലെന്നും, പ്രത്യേക അന്വേഷണത്തിനായി നിയമാനുസൃത ഉത്തരവ് സര്‍ക്കാര്‍ ഇറക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമവശം പരിശോധിക്കുമെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി.
റിപ്പോര്‍ട്ട് അനുകൂലമാണെന്ന് കരുതിയല്ല ആവശ്യപ്പെടുന്നതെന്നും, റിപ്പോര്‍ട്ടിലെ പരാമര്‍ശം അറിയാനും എന്തുകൊണ്ട് നിയമനടപടി എന്നറിയാനുമാണെന്നും, റിപ്പോര്‍ട്ടിനെക്കുറിച്ച് സി.പി.എം നേതാവ് ടി.കെ ഹംസ എങ്ങനെ അറിഞ്ഞു എന്ന് മുഖ്യമന്ത്രി പറയണമെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം.

 

English summary
if solar commission report receive congress will be more shamefull: kodiyeri
topbanner

More News from this section

Subscribe by Email