Thursday November 15th, 2018 - 1:20:am
topbanner

ഇടുക്കിയില്‍ ജലനിരപ്പ് 2395.42 അടിയായി;ചെറുതോണിയിൽ കൺട്രോൾ റൂം തുറന്നു

renjini
ഇടുക്കിയില്‍ ജലനിരപ്പ് 2395.42 അടിയായി;ചെറുതോണിയിൽ കൺട്രോൾ റൂം തുറന്നു

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുർന്ന്‌ 2395.42 അടിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയാണ്. നീരൊഴുക്കും  കൂടുതലാണ്‌. ഇന്നലെ ജലനിരപ്പ്‌  2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു.

രാത്രി ഒന്‍പത് മണിയോടെ നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധികടന്നതായി മനസ്സിലാക്കിയത്.സംഭരണി തുറന്നാൽ നേരിട്ട‌് ബാധിക്കുന്നത‌് 40 കുടുംബങ്ങളെ മാത്രമാണ‌്. ചിലർ സ്വയം ഒഴിഞ്ഞുപോകാനും ബന്ധുക്കളുടെ വീടുകളിൽ പോകാനും തയ്യാറായിട്ടുണ്ട‌്. മാറ്റി പാർപ്പിക്കാനും ആവശ്യമായ ഇടം കണ്ടെത്തി.

ചെറുതോണി ടൗൺ, തടിയമ്പാട‌്, കരിമ്പൻ, പനംകുട്ടി, പാംബ്ല എന്നിവിടങ്ങളിലെത്തിയ ഉദ്യോഗസ്ഥസംഘം വെള്ളം തുറന്നുവിട്ടാൽ ഒഴുകുന്ന മേഖലയും സന്ദർശിച്ചു. നിവാസികളെ മാറ്റിപാർപ്പിക്കാൻ നാല‌് കേന്ദ്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട‌്.വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്.ഷട്ടർ തുറക്കുന്നത‌് കാണാൻ ധാരാളം സന്ദർശകരാണ‌് എത്തിക്കൊണ്ടിരിക്കുന്നത‌്. എന്നാൽ, വെള്ളം ഒഴുകുന്ന അഞ്ച‌് പഞ്ചായത്തുകളിൽ സന്ദർശകരെ വിലക്കി.   അണക്കെട്ട്- തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന‌് പെരിയാർ തീരങ്ങൾ ജെസിബി ഉപയോഗിച്ച‌് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ‌് ഇടുക്കിയിലെത്തിയത‌്

Read more topics: idukki, water
English summary
The water level in Idukki is 2395.42 feet
topbanner

More News from this section

Subscribe by Email