topbanner
Sunday December 17th, 2017 - 7:38:am
topbanner
topbanner

ഇടുക്കിയില്‍ അപകടാവസ്ഥയിലായ രണ്ട് റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ഉത്തരവ്

rajani v
ഇടുക്കിയില്‍ അപകടാവസ്ഥയിലായ രണ്ട് റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ഉത്തരവ്

ഇടുക്കി: ഇടുക്കിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ രണ്ട് റിസോര്‍ട്ടുകള്‍ പൂട്ടാന്‍ കളക്ടറുടെ ഉത്തരവ്. പള്ളിവാസലിലെ ഫോറസ്റ്റ് ഗ്ലെയ്ഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകളാണ് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.സബ്കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ട് അപകടാവസ്ഥയിലാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് സബ്കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് നടത്തിയ തുടര്‍ പരിശോധനകളുടെ ഫലമായിട്ടാണ് ജില്ലാകളക്ടര്‍ റിസോര്‍ട്ടുകള്‍ പൂട്ടാന്‍ ഉത്തരവിട്ടത്.ഒക്ടോബര്‍ അഞ്ചിന് ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം ജില്ലാകളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതുവരെ ഈ റിസോര്‍ട്ടുകളില്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കരുത് എന്ന നിര്‍ദ്ദേശമാണ് ജില്ലാകളക്ടര്‍ നല്‍കിയിരിക്കുന്നത്.

 

English summary
idukki two resort closed mannidichil collector order
topbanner topbanner

More News from this section

Subscribe by Email