Thursday November 15th, 2018 - 1:21:am
topbanner

ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ നഴ്സ് പോലിസ് പിടിയില്‍

Renjini
ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ നഴ്സ് പോലിസ് പിടിയില്‍

ഇടുക്കി:  ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തുക യായിരുന്ന നേഴ്സ് ആണ് പോലീസിന്റെ പിടിയിൽ.മൂന്ന് വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് ഇടുക്കി ശാന്തൻപാറയിൽ നിരഞ്ജന ക്ലിനിക്ക് നടത്തി വരികയായിരുന്ന കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്‌സണെയാണ്ശാന്തൻപാറ എസ് ഐ ബി വിനോദ്‌കുമാർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മുക്കുടിൽ സ്വദേശിനിയായ എൺപത്തിരണ്ടുകാരിക്ക് വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ബന്ധുക്കൾ വയോധികയെ ബിനിയുടെ ക്ലിനിക്കിൽ എത്തിച്ചു.ഏഴ് തുന്നിക്കെട്ട് തലയ്ക്കുള്ളിലും എട്ടെണ്ണം പുറത്തും വേണ്ടിവന്നുവെന്ന് പറഞ്ഞ ബിനി, തുന്നിക്കെട്ടലിനും മരുന്നുകൾക്കുമായി 4075 രൂപയുടെ ബില്ല് നൽകുകയും ചെയ്തു.

ഫീസ് അമിതമാണെന്ന് പറഞ്ഞ ബന്ധുക്കൾ ഇവരുമായി തർക്കത്തിലായി.ഇതോടെ നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. ഇതിനകം തളർച്ചയും മറ്റ് അസ്വസ്ഥതകളും വർദ്ധിച്ചതിനെ തുടർന്ന് വീട്ടമ്മയെ രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ബന്ധുക്കൾ കൊണ്ടുപോയി.

മുറിവ് തുന്നിക്കെട്ടിയത് ശരിയായ രീതിയിലല്ലെന്ന് പരിശോധിച്ച ഡോക്ടർ‌ പറഞ്ഞതോടെ കൂടുതല്‍ പരിശോധനകൾക്കായി ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.രണ്ടുവർഷത്തെ നഴ്സിങ് ഡിപ്ലോമ പഠിച്ചശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ള ബിനി ഡോക്ടർ ചമഞ്ഞാണ് ഉള്‍ഗ്രാമമായ മുക്കുടിലിൽ ചികിത്സ നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു

Read more topics: idukki, nurse, arrested, treatement
English summary
The nurse was arrested by a doctor who treated her with a doctor
topbanner

More News from this section

Subscribe by Email