Thursday February 21st, 2019 - 7:47:pm
topbanner

ഇടുക്കിയിൽ നാലംഗകുടുംബത്തിന്റെ കൊലപാതകം: കൃഷ്ണന് വീട്ടിൽ മന്ത്രവാദവും പൂജയും; വെളിപ്പെടുത്തലുമായി സഹോദരൻ

fasila
ഇടുക്കിയിൽ നാലംഗകുടുംബത്തിന്റെ കൊലപാതകം: കൃഷ്ണന് വീട്ടിൽ മന്ത്രവാദവും പൂജയും; വെളിപ്പെടുത്തലുമായി സഹോദരൻ

ഇടുക്കി: വണ്ണപ്പുറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നെന്ന് അയൽവാസികൾ. കൃഷ്ണൻ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ പറഞ്ഞു. രാത്രികാലങ്ങളില്‍ കാറുകളിൽ ആളുകൾ വീട്ടിലെത്തിയിരുന്നു. പത്തു വര്‍ഷമായി കൃഷ്ണനുമായി ബന്ധമില്ലായിരുന്നുവെന്നും യജ്ഞേശ്വർ പറയുന്നു.

വീടിന്റെ ജനലുകൾ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മറച്ചനിലയിലായിരുന്നു. അയൽപക്കത്തെ വീട്ടിൽ നിന്നാണു കുടുംബം പാൽ വാങ്ങിയിരുന്നത്. രണ്ടുദിവസമായി പാലുവാങ്ങാൻ എത്താതിരുന്നതോടെയാണു നാട്ടുകാർക്കു സംശയം തോന്നിയത്. പൊലീസെത്തി നാട്ടുകാരോടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഴിയിൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ.

വണ്ണപ്പുറം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ കോളജ് വിദ്യാർഥി ആർഷ, പ്ലസ് ടു വിദ്യാർഥി ആദർശ് എന്നിവരെയാണു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. കൃഷ്ണന്റെയും മകൻ ആദർശിന്റെയും തലയിൽ പരുക്കുണ്ട്. ആർഷയുടെ പുറത്ത് മാരകമായ മുറിവുകളാണ്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേൽപ്പിച്ച നിലയിലാണ്. രണ്ടുദിവസം മുൻപാണു കൊലപാതകം നടന്നതെന്ന നിഗമനത്തിലാണു പൊലീസ്.
Viral News

Read more topics: idukki, missing, family
English summary
idukki missing family died body found incident krishnan's brother reveals
topbanner

More News from this section

Subscribe by Email