Tuesday May 21st, 2019 - 8:57:am
topbanner
topbanner

ഇടുക്കിയില്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യുഡിഎഫ്; ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തില്‍ ലീഡ് നേടിയാല്‍ സ്വര്‍ണമോതിരം  

RA
ഇടുക്കിയില്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യുഡിഎഫ്; ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തില്‍ ലീഡ് നേടിയാല്‍ സ്വര്‍ണമോതിരം   

ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വെല്ലുവിളിച്ച്‌ യു.ഡി.എഫ് രംഗത്ത്. ഇടുക്കിയില്‍ ഏതെങ്കിലും നിയോജക മണ്ഡ‌ലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുകയാണെങ്കില്‍ സ്വര്‍ണമോതിരം നല്‍കുമെന്നാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഡി.സി.സി അദ്ധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാറാണ് പരസ്യമായി എല്‍.ഡി.എഫിനെ വെല്ലുവിളിച്ചിരിക്കുന്നത്.

ഇത്തവണ ശക്തമായ മത്സരമാണ് ഇടുക്കിയില്‍ നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴ് നിയോജക മണ്ഡലത്തില്‍ മൂന്നിടത്ത് മാത്രമേ യു.ഡി.എഫിന് മുന്നിലെത്താനായുള്ളു. നിയമസഭ തിരഞ്ഞെടുപ്പില്‍ അതിലും പരിതാപകരമായിരുന്നു. മൂന്നിടങ്ങളില്‍ മാത്രമേ യു.ഡി.എഫിന് മുന്നിട്ട് നില്‍ക്കാന്‍ കഴിഞ്ഞുള്ളു.

English summary
idukki malsaram udf and ldf gold ring
topbanner

More News from this section

Subscribe by Email