Tuesday September 25th, 2018 - 10:34:pm
topbanner

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയിലേക്ക്; കൂടുതല്‍ ജലം പുറത്തുവിടുകയില്ല

NewsDesk
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയിലേക്ക്; കൂടുതല്‍ ജലം പുറത്തുവിടുകയില്ല

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ജലനിരപ്പ് ഇപ്പോള്‍ 2402 അടി കടന്നു. 2403 അടിയാണ് പരമാവധിശേഷി. വെള്ളം ഉയരുന്നുണ്ടെങ്കിലും കൂടുതല്‍ ഒഴുക്കിവിടേണ്ടെന്നാണ് തീരുമാനം. അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്യുകയാണ്. അതിജാഗ്രത വേണ്ടതിനാല്‍ എട്ടുജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ടും മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എന്നാല്‍ 19, 20 തീയതികളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.

Read more topics: idukki, dam, water, level
English summary
idukki dam water level rises
topbanner

More News from this section

Subscribe by Email