topbanner
Wednesday January 24th, 2018 - 4:33:pm
topbanner

ഇടി മിന്നലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു

NewsDesk
ഇടി മിന്നലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു

കട്ടപ്പന; പുറ്റടിക്കു സമീപം കൊച്ചറയില്‍ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. ഒരാള്‍ക്ക് സാരമായ പൊള്ളല്‍. കൊച്ചറ മണിയംപെട്ടി മുനിയാണ്ടിയുടെ മകന്‍ ശിവപാണ്ടി(29), മകള്‍ അമുത(25) മരുമകന്‍ മരുത പാണ്ടി(32) അമുതയുടെ മക്കളായ നിവാസ്(7), നിസാന്ത്(5), എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അമുതയുടെ കാലും ശരീരത്തിന്റെ ഒരു ഭാഗത്തും കാര്യമായ പൊള്ളലേറ്റു.

പൊള്ളലേറ്റ അഞ്ചുപേരും പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. മുനിയാണ്ടി പുറ്റടി ടൗണിലും ഭാര്യ വസന്ത നെടുങ്കണ്ടത്ത് ആശുപത്രിയിലും പോയിരുന്നതിനാല്‍ ഇടിമിന്നലില്‍ നിന്ന് രക്ഷപ്പെട്ടു .

മുനിയാണ്ടിയുടെ വീടിന് പിന്നിലെ ഒരു മരത്തിനും അതിന്റെ ചുവട്ടില്‍ നിന്നിരുന്ന ഏല ചെടിക്കുമാണ് മിന്നലേറ്റത്. ഏല ചെടികള്‍ മിന്നലില്‍ പൂര്‍ണമായും തകര്‍ന്നു. ഇതിന് സമീപം മണ്ണില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു .വീടിനു പിന്നില്‍ ഉണ്ടായിരുന്ന രണ്ട് ആട്ടിന്‍ കൂടുകളില്‍ ഒന്ന് പൂര്‍ണ്ണമായും തകര്‍ന്നു. മിന്നലില്‍ പൊള്ളലേറ്റ വരെല്ലാം വീടിനുള്ളില്‍ ആയിരുന്നു.

മിന്നലിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും ഇലക്ട്രിക് വയറിംഗുകളും പൂര്‍ണ്ണമായി കത്തിനശിച്ചു. .ബള്‍ബുകളെല്ലാം പൊട്ടിച്ചിതറി. ചിതറി വീണ ചില്ലുകഷണങ്ങള്‍ കൊണ്ട് മുറിഞ്ഞും പൊള്ളലേറ്റുമാണ് വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റത്. വീടിന്റെ ഭിത്തികള്‍ വിണ്ടു കീറുകയും ഷീറ്റുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ റവന്യും അധികൃതര്‍ സന്ദര്‍ശിച്ചു.

Read more topics: idukki, rain,
English summary
idukki continues rain
topbanner topbanner

More News from this section

Subscribe by Email