Thursday September 20th, 2018 - 6:18:am
topbanner
Breaking News

മൂന്നാര്‍ ഓപ്പറേഷന് ചുക്കാന്‍ പിടിച്ച സുരേഷ് കുമാര്‍ ഐ എ എസ് നാളെ സ്വയം വിരമിക്കുന്നു

NewsDesk
മൂന്നാര്‍ ഓപ്പറേഷന് ചുക്കാന്‍ പിടിച്ച സുരേഷ് കുമാര്‍ ഐ എ എസ് നാളെ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനും മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ചുക്കാന്‍പിടിക്കുകയും ചെയ്ത കെ. സുരേഷ് കുമാര്‍ ഐ എ എസ് നാളെ സ്വയം വിരമിക്കുന്നു.

11 മാസമായി അവധിയിലായിരുന്ന സുരേഷ് കുമാര്‍ നിലവില്‍ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. നാലു മാസം മുന്‍പാണു സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്.

രണ്ടു വര്‍ഷം സേവന കാലാവധി ബാക്കിയിരിക്കെയാണ് വിരമിക്കല്‍ തീരുമാനമെടുത്തത്. സ്‌കൂള്‍ ഓഫ് ഭഗവദ് ഗീതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവിഷ്യ സ്‌കൂളിന്റെ ചുമതല സുരേഷിനാണ്. വിരമിച്ചശേഷം ഇതുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് കുമാറിന്റെ പ്രവര്‍ത്തനം.

ഡിപിഇപിയുടെ പ്രഥമ ഡയറക്ടറായിരുന്ന സുരേഷിന്റെ 27 വര്‍ഷത്തെ സേവനത്തില്‍ 15 വര്‍ഷത്തോളം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, എസ് സി ഇ ആര്‍ ടി, മലയാളം മിഷന്‍ എന്നിവയുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചു.

ലോട്ടറി ഡയറക്ടര്‍ ആയിരിക്കെ ഇതര സംസ്ഥാന ലോട്ടറികളെയും ഓണ്‍ലൈന്‍ ലോട്ടറികളെയും സംസ്ഥാനത്തു നിന്നു നാടുകടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ സെക്രട്ടറിയായിരുന്നു.

മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സംസാരിച്ച ഭാര്യയെ കമ്പികൊണ്ട് അടിച്ചു

അമലാ പോള്‍-വിജയ് വിവാഹമോചനം: നിയമനടപടിക്കൊരുങ്ങി വിജയുടെ പിതാവ്

സിനിമ കുറഞ്ഞതോടെ കാവ്യയും കുടുംബവും രഹസ്യമായി കണ്ണൂരിലേക്ക് താമസം മാറി

English summary
IAS officer suresh kumar seeks voluntary retirement
topbanner

More News from this section

Subscribe by Email