Tuesday December 18th, 2018 - 10:56:pm
topbanner

'ഐഎഎസ്' ചമഞ്ഞ് കണ്ണൂർ സ്വദേശികളിൽനിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി കുറ്റം സമ്മതിച്ചു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ട് പേർ തട്ടിപ്പിനിരയായി

NewsDesk
'ഐഎഎസ്' ചമഞ്ഞ് കണ്ണൂർ സ്വദേശികളിൽനിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി കുറ്റം സമ്മതിച്ചു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ട് പേർ തട്ടിപ്പിനിരയായി

കണ്ണൂർ: ഇന്നലെ ഗുരുവായൂരില്‍ അറസ്റ്റിലായ 'ഐഎഎസുകാരന്‍' ജോലി വാങ്ങിത്തരാമെന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ട് പേരില്‍ നിന്നും പണം തട്ടിയെടുത്തതായി സമ്മതിച്ചു. കൂടുതലും പാലക്കാട് ജില്ലയിലാണ് തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ തളിപ്പറമ്പ് കടമ്പേരി സ്വദേശികളെ പറ്റിച്ച സംഭവത്തില്‍ മാത്രമാണ് രേഖാമൂലം പരാതി ലഭിച്ചിട്ടുള്ളത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണ് കടമ്പേരി സ്വദേശികളായ രണ്ടുപേരില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി.പ്രശാന്തിനെയാണ്(33) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.ias fake officer arrested in taliparamba kerala

ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്‍, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. 2016 ആഗസ്ത് മാസത്തിലാണ് ജിതിന്‍ ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ്‌കാരനാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്.

ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിമാറി. ഉന്നതന്‍മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്.

ശ്രീഹരിയില്‍ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധര്‍മ്മശാല സിന്തിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു.

എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് ബോധ്യമായത്. ഇന്നലെ രാത്രി ഗുരുവായൂരില്‍ നിന്ന് തളിപ്പറമ്പിലെത്തിച്ച പ്രതിയെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

Read more topics: facebook, fraud, ias, officer, arrest,
English summary
ias fake officer arrested in taliparamba kerala
topbanner

More News from this section

Subscribe by Email