Thursday September 20th, 2018 - 5:03:am
topbanner
Breaking News

സോളാര്‍ കേസ്: കോടതി വിധിയില്‍ സന്തോഷമുണ്ട്, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല- ഉമ്മന്‍ചാണ്ടി

Anju NC
സോളാര്‍ കേസ്: കോടതി വിധിയില്‍ സന്തോഷമുണ്ട്, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബംഗളൂരു സോളാര്‍ തട്ടിപ്പു കേസിലെ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിയത്. സോളാര്‍ കേസില്‍ ബംഗളൂരു വ്യവസായി എം.കെ കുരുവിള നല്‍കിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി അംഗീകരിച്ചത്.

ഉമ്മന്‍ചാണ്ടി പരാതിക്കാരനുമായി പണമിടപാട് നടത്തിയതിനും പരാതിക്കാരനെ വഞ്ചിച്ചതിനും തെളിവില്ലെന്നാണ് കോടതി കണ്ടെത്തിയത്.

English summary
iam innocent in solar case says oommen chandi
topbanner

More News from this section

Subscribe by Email