Saturday August 24th, 2019 - 8:14:am
topbanner
topbanner

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയിലെന്ന് സൂചന

Jikku Joseph
ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയിലെന്ന് സൂചന

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഭാര്യയെ തീവെച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് വിരാജ് പിടിയിലായതായി സൂചന. മുംബൈയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ബന്ധുവീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

മൂന്ന് ദിവസം മുമ്പായിരുന്നു ആളുകള്‍ നോക്കിനില്‍ക്കെ വിരാജ് ഭാര്യയെ തീകൊളുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. ജീതുവിനെ തീ കൊളുത്തിയ ശേഷം വിരാജ് ഒളിവിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹ മോചനക്കേസും നിലവിലുണ്ട്.

കുടുംബശ്രീയില്‍ നിന്ന് 25000 രൂപ വായ്പ എടുത്തതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജിതുവിനെ വിരാജ് വിളിച്ചു വരുത്തിയത്. കുടുംബശ്രീ യോഗത്തില്‍ വെച്ചാണ് അക്രമ സംഭവം നടക്കുന്നത്. കുടുംബശ്രീ യോഗം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ജിതുവിന് നേരെ പൊടുന്നനെ പോട്രോളൊഴിച്ച് വിരാജ് തീകൊളുത്തുകയായിരുന്നു. അതേസമയം സംഭവം നടക്കുമ്പോള്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി.

English summary
husband arrested on wife burned in thrissur
topbanner

More News from this section

Subscribe by Email