Thursday March 21st, 2019 - 5:23:am
topbanner
topbanner

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Jikku Joseph
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: കോട്ടയം എരുമേലിക്ക് സമീപം മഞ്ഞളരുവിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഈറ്റത്തോട്ടത്തില്‍ തങ്കമ്മ (65) യാണ് വെട്ടേറ്റു മരിച്ചത്. ഭര്‍ത്താവ് കുമാരന്‍ (70) ആണ് പോലീസ് കസ്റ്റഡിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ ജോലിക്ക് ഉപയോഗിച്ചിരുന്ന വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. കഴുത്തിലും കൈയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തങ്കമ്മയുടെ വിരലുകള്‍ വെട്ടേറ്റ് അറ്റു തൂങ്ങിയ നിലയിലായിരുന്നു.

വീട്ടിനുള്ളില്‍ ബഹളംകേട്ട് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കുമാരനെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ദേഹാസ്വസ്ഥ്യം മൂലം ചികിത്സയിലായിരുന്ന തങ്കമ്മയെ ഭര്‍ത്താവാണ് പരിചരിച്ചിരുന്നത്.

Viral News

Read more topics: husband, kill, wife, arrested, kottayam
English summary
husband arrested killed wife in kottayam
topbanner

More News from this section

Subscribe by Email