Friday July 20th, 2018 - 2:07:pm
topbanner
Breaking News

വാങ്ങിയത് മട്ട.. കഴുകിയപ്പോള്‍ പച്ചരി..!! വീട്ടമ്മയിട്ട വീഡിയോ വൈറല്‍: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി മുന്നോട്ട്...

fasila
വാങ്ങിയത് മട്ട.. കഴുകിയപ്പോള്‍ പച്ചരി..!! വീട്ടമ്മയിട്ട വീഡിയോ വൈറല്‍: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി മുന്നോട്ട്...

തിരുവനന്തപുരം: കഴുകിയപ്പോള്‍ കളറുമാറിയ മട്ടയരിയെക്കുറിച്ചുളള വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു. പ്രമുഖ സ്വകാര്യ ബ്രാന്‍ഡ് കമ്പനി പാക്കു ചെയ്തു വില്‍പ്പനക്കെത്തിച്ച അരിയിലാണ് മായം കലര്‍ത്തിയെന്ന ആക്ഷേപവുമായുളള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഇതോടെ ശാസ്തമംഗലത്തെ വീട്ടമ്മയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അരി ശേഖരിച്ച് കേസും രജിസ്റ്റര്‍ ചെയ്തു. വെളളയമ്പലത്തെ സിവില്‍ സപ്‌ളൈസ് വില്‍പ്പനശാലയില്‍ നിന്നാണ് ശാസ്തമംഗലത്തെ വീട്ടമ്മ പ്രമുഖ ബ്രാന്‍ഡ് കമ്പനിയായ ഡബിള്‍ ഹോര്‍സ് മട്ടയരി വാങ്ങിയത്.

വീട്ടിലെത്തി പാചകം ചെയ്യുന്നതിനായി കഴുകിയപ്പോള്‍ നിറം പൂര്‍ണ്ണമായി ഇളകുകയും പച്ചരിയുടെ നിറമാകുകയും ചെയ്തു. തുടര്‍ന്നാണ് ബാക്കിയുളള അരികൂടി കഴുകി നിറമിളകുന്ന വീഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

പോസ്റ്റ് വൈറലായതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെട്ടു. ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ എം.ജി രാജമാണിക്യം വീട്ടമ്മയെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടമ്മയുടെ പക്കല്‍ ശേഷിച്ചിരുന്ന അരി ശേഖരിച്ച് സീല്‍ ചെയ്ത് പരിശോധനക്ക് അയക്കുകയും ചെയ്തു. അരിയില്‍ മായം കലര്‍ന്ന വിവരം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതറിഞ്ഞ് കമ്പനി ഒരു പ്രത്യേക ബാച്ചിലെ അരി പിന്‍വലിച്ച് ഒത്തു തീര്‍പ്പിനുളള ശ്രമം നടത്തുന്നതായും വിവരമുണ്ട്.

English summary
housewife video viral about matta rice
topbanner

More News from this section

Subscribe by Email