Friday September 21st, 2018 - 10:08:am
topbanner
Breaking News

കണ്ണൂര്‍; ഫോണ്‍ പ്രണയം; യുവാവിനെ തേടി വീട്ടമ്മയെത്തി; ഒടുവില്‍ സംഭവിച്ചത്

NewsDesk
കണ്ണൂര്‍; ഫോണ്‍ പ്രണയം; യുവാവിനെ തേടി വീട്ടമ്മയെത്തി; ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: മിസ്‌കോളിലൂടെ പരിചയപ്പെട്ട യുവാവുമായുള്ള ബന്ധം പ്രണമായി മാറിയപ്പോള്‍ വീട്ടമ്മ കാമുകനെ കാണാന്‍ വീടുവിട്ടിറങ്ങി.  കൊയിലാണ്ടി സ്വദേശിനിയാണ് കണ്ണൂര്‍ ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത്.

രണ്ടു മക്കളുടെ അമ്മകൂടിയാണ് നാല്‍പ്പതുകാരി. നടാല്‍ റെയില്‍വേ ഗേറ്റിനടുത്തായിരുന്നു വ്യത്യസ്തമതവിഭാഗത്തില്‍പ്പെട്ട ഇവര്‍ കൂടിക്കാഴ്ചയ്ക്ക്
സ്ഥലം നിശ്ചയിച്ചിരുന്നത്.

എന്നാല്‍, നേരിട്ട് കണ്ടതോടെ സംഭാഷണം തര്‍ക്കത്തിലും ബഹളത്തിലും കലാശിച്ചു. ഇതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ എടക്കാട് പോലീസും സ്ഥലത്തെത്തി.
 
റോഡരികില്‍ നാടകീയരംഗങ്ങളുമുണ്ടായി. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോളാണ് നാടകീയരംഗങ്ങളുണ്ടായത്. പോലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനെത്തി സ്ത്രീയെ നാട്ടിലേക്കു കൊണ്ടുപോയി. പോലീസ് സ്റ്റേഷനിലും വൈകാരികരംഗങ്ങള്‍ അരങ്ങേറി.

Read more topics: housewife, love, man, kannur
English summary
housewife falls in love with another man in kannur
topbanner

More News from this section

Subscribe by Email