Friday November 16th, 2018 - 1:22:am
topbanner

പ്രാര്‍ത്ഥനയുടെ മറവില്‍ പണം തട്ടിയ പാലാ രൂപതയിലെ വൈദികനെതിരെ വീട്ടമ്മ കോടതിയിൽ

NewsDesk
പ്രാര്‍ത്ഥനയുടെ മറവില്‍ പണം തട്ടിയ പാലാ രൂപതയിലെ വൈദികനെതിരെ വീട്ടമ്മ കോടതിയിൽ

പാലാ: പ്രാര്‍ത്ഥനയുടെ മറവില്‍ കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കബളിപ്പിച്ച് മൂന്നുലക്ഷം തട്ടിയെടുത്തതായി വൈദികനെതിരെ പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.

കൊച്ചിടപ്പാടി തെങ്ങുംപള്ളില്‍ ജെസിയാണ് പാലാ രൂപതയിലെ വൈദികനായ ഫാ. എബ്രാഹം തുരുത്തിയിലിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. രൂപതാധികൃതര്‍ക്ക് ഈ വിഷയം സംബന്ധിച്ചു നിരവധി പരാതികള്‍ നല്‍കിയെങ്കിലും വൈദികനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിക്കാനിടയാക്കിയതെന്നും വീട്ടമ്മ പറഞ്ഞു.

ഫാ. എബ്രാഹം കവീക്കുന്ന് ഇടവകയില്‍ വികാരിയായിരുന്ന കാലത്ത് ഇടവകാംഗമായിരുന്ന ജെസിയുടെ കുടുംബവുമായി പരിചയപ്പെട്ടത്. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന ജെസിക്കായി പ്രാര്‍ത്ഥനയ്ക്കായിയെന്ന വ്യാജേന വീട്ടിലെത്തിയ ഫാ. എബ്രാഹം പ്രാര്‍ത്ഥനയ്ക്ക് ശേഷം അത്യാവശ്യമായി മൂന്നുലക്ഷം രൂപാ വായ്പയായി ചോദിക്കുകയായിരുന്നു. ഒരു മാസത്തെ കാലാവധി പറഞ്ഞ് 2015 മാര്‍ച്ച് 13-നാണ് വൈദികന്‍ പണം കൈപ്പറ്റിയത്. ചികിത്സയ്ക്കും ചിലവിനുമായി വിദേശത്തുള്ള മക്കള്‍ ഏല്‍പ്പിച്ചിരുന്ന തുകയായിരുന്നു വൈദികന് കൈമാറിയത്.

വിശ്വാസ്യതയ്ക്ക് വേണ്ടി പാലാ ഐ.സി.ഐ.സി.ഐ. ബാങ്കിലെ ചെക്കും എഗ്രിമെന്റും എഴുതി നല്‍കിയിരുന്നു. പലതവണ പണം ആവശ്യപ്പെട്ടിട്ടും വൈദികന്‍ പണം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് 2015 ജൂലൈ 11-ന് ചെക്ക് ഹാജരാക്കിയെങ്കിലും വൈദികന്റെ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ബാങ്ക് ചെക്ക് മടക്കി നല്‍കി. ഇക്കാര്യം വൈദികനെ അറിയിച്ചപ്പോള്‍ കേസു കൊടുക്കരുതെന്നും ഉടനടി പണം നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്നും പണം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് രൂപതാധികൃതരെ സമീപിച്ചത്. എന്നാല്‍ വിവരം തിരക്കാന്‍പോലും തയ്യാറാകാതെ അവരും കൈയ്യൊഴിഞ്ഞു. തുടര്‍ന്ന് അഡ്വ. എ. സണ്ണി മുഖാന്തിരം കോടതിയെ സമീപിച്ചത്.

Read more topics: house wife, against, Fr. Abraham,
English summary
house wife complaint against pala Fr. Abraham
topbanner

More News from this section

Subscribe by Email