Saturday November 17th, 2018 - 6:36:pm
topbanner

പുതിയ വീടിന്റെ ഒന്നാംനില മുഴുവന്‍ മണ്ണിനടിയിലായി; വീട്ടുകാര്‍ രക്ഷപ്പെട്ടു

NewsDesk
പുതിയ വീടിന്റെ ഒന്നാംനില മുഴുവന്‍ മണ്ണിനടിയിലായി; വീട്ടുകാര്‍ രക്ഷപ്പെട്ടു

ഇടുക്കി: നെടുങ്കണ്ടത്ത് രണ്ടര കിലോമീറ്ററില്‍ അധികം പ്രദേശം ഭൂമി പിളര്‍ന്നു മാറിയ പ്രതിഭാസത്തെ തുടര്‍ന്ന് പുതിയ വീടിന്റെ ഒന്നാംനില മുഴുവന്‍ മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചന്റെ വീടാണു തകര്‍ന്നത്.

പുതിയ വീട്ടില്‍ താമസിച്ച് ഒരുമാസം ആകുന്നതേയുള്ളൂ. അതിനിടയിലാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്നു ഭൂമി വിണ്ടുകീറി ഈ പ്രദേശത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നിരുന്നു. ഇതേ തുടര്‍ന്നാണു വീടു തകര്‍ന്നത് എന്നാണു പ്രാഥമിക നിഗമനം. സ്ഥലത്തു പഠനം നടത്തിയാല്‍ മാത്രമേ എന്താണു സംഭവിച്ചതെന്നു പറയാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നാലു ദിവസം മുന്‍പു വീടിനു വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവര്‍ മറ്റൊരിടത്തേക്കു മാറിയിരുന്നു. വീട്ടുപകരണങ്ങള്‍ പറ്റുന്നിടത്തോളം മാറ്റി. വീടിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്. ഇതിനടുത്തുള്ള മാവടി കുഴികൊമ്പ് ഭാഗത്തു രണ്ടാള്‍ താഴ്ചയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മണ്‍ഭിത്തികള്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്.house-collapse-in-idukki-after-heavy-rain

English summary
house collapse in idukki after heavy rain
topbanner

More News from this section

Subscribe by Email