Friday February 22nd, 2019 - 6:01:am
topbanner

ജി.എസ്.ടി; 30ന് ഹോട്ടലുകള്‍ അടച്ചിടും

Jikku Joseph
ജി.എസ്.ടി; 30ന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി: ഹോട്ടലുകളില്‍ ജിഎസ്ടി ഏര്‍പ്പെടുത്തുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മെയ് 30ന്  സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗത്ത് ഇന്ത്യന്‍ റസ്റ്റാറന്റ് അസോസിയേഷന്റെ തീരുമാനത്തെ പിന്തുണച്ചാണ് കേരളത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രതിദിനം ആറായിരത്തിനും പതിനായിരത്തിനുമിടയില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനവും പതിനാലായിരത്തിന് മുകളില്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് 12 ശതമാനവും, എ സി റസ്റ്റോറന്റുകളില്‍ 18 ശതമാനവും ജിഎസ്ടി ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ കേരളത്തില്‍ അരശതമാനം മാത്രമാണ് പത്തുലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളിലെ നികുതി.

ജിഎസ്ടി വന്നാല്‍ ചെറിയ ഹോട്ടലുകള്‍ പോലും നികുതിയുടെ പരിതിയില്‍വരുന്നതുമൂലം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കെന്ന പോലെ ഹോട്ടലുടമകളുടെയും സാമ്പത്തികഭാരം വര്‍ധിപ്പിക്കും. കൂടാതെ സാധാരണക്കാരെ ഹോട്ടലുകളില്‍ നിന്നും അകറ്റി അനധികൃത ഭക്ഷണവില്‍പന കേന്ദ്രങ്ങളിലേക്ക് ആകര്‍ഷകരാക്കുകയും ചെയ്യും. അതിനാല്‍ ഹോട്ടലുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതി ഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന്  അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജന.സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.

Viral News

English summary
hotel will shut down on 30th
topbanner

More News from this section

Subscribe by Email