Sunday September 23rd, 2018 - 4:33:pm
topbanner

സംസ്ഥാനത്തെ ഹോട്ടലുകളില്‍ കൈകഴുക്കാന്‍ വെള്ളമില്ല പകരം ടിഷ്യൂ

rajani
സംസ്ഥാനത്തെ ഹോട്ടലുകളില്‍ കൈകഴുക്കാന്‍ വെള്ളമില്ല പകരം ടിഷ്യൂ

തിരുവനന്തപുരം: ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പിലാക്കാന്‍ നീക്കം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന കാര്യവും അസോസിയേഷന്‍ പരിഗണിക്കുന്നുണ്ട്.ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൈ കഴുകാന്‍ ഉള്‍പ്പെടെ ഒരു ഹോട്ടലില്‍ ശരാശരി പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും വേണം.

വന്‍ തുക കൊടുത്താണ് ഹോട്ടല്‍ ഉടമകള്‍ ഈ വെള്ളം വാങ്ങുന്നത്. വെള്ളം കുറച്ച് ഉപയോഗിക്കാന്‍ ആളുകളോട് പറയുന്നതിനും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴിവാക്കി ടിഷ്യൂ പേപ്പര്‍ കൊണ്ടു വരാന്‍ ഹോട്ടല്‍ ഉടമകള്‍
ആലോചിക്കുന്നത്.

Read more topics: hotel, hand wash, tishu papper
English summary
hotel hand wash tishu papper
topbanner

More News from this section

Subscribe by Email