Sunday November 18th, 2018 - 1:33:pm
topbanner

മിന്നല്‍ പരിശോധന; അനധികൃത മദ്യവില്‍പന നടത്തിയ ഹോട്ടല്‍ ഋഷിരാജ് സിങ് പൂട്ടിച്ചു

NewsDesk
മിന്നല്‍ പരിശോധന; അനധികൃത മദ്യവില്‍പന നടത്തിയ ഹോട്ടല്‍ ഋഷിരാജ് സിങ് പൂട്ടിച്ചു

പത്തനംതിട്ട: ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത മദ്യവില്‍പന നടത്തുന്നതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഒരു ഹോട്ടല്‍ പൂട്ടിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ ഹോട്ടലുകളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. സിയോണില്‍ അനധികൃതമായി മദ്യ വില്‍പന കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ ഹോട്ടല്‍ പൂട്ടിച്ചു.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ ഋഷിരാജ് സിങ് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ തലസ്ഥാനത്തെ ബാറുകളിലും കള്ളുഷാപ്പുകളിലും ഋഷിരാജ് സിംഗ് പരിശോധന നടത്തിയിരുന്നു.

Read more topics: Hotel, Excise, raid
English summary
Hotel closed down after Excise raid
topbanner

More News from this section

Subscribe by Email