topbanner
Wednesday October 18th, 2017 - 7:18:am
topbanner

അയ്യയ്യോ എന്തൊരു ചൂട് ! ഇക്കുറി നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വേനൽ

NewsDesk
അയ്യയ്യോ എന്തൊരു ചൂട് ! ഇക്കുറി നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വേനൽ

ആലപ്പുഴ: പതിവിലും നേരത്തെ വേനൽ കത്തിക്കയറുമ്പോൾ നാടൊന്നാകെ വരൾച്ചയുടെ പിടിയിലമരുകയാണ്. ചൂടിനൊപ്പം പകർച്ചവ്യാധികളും പിടിമുറുക്കുന്നത് ആശങ്ക ഉണർത്തുന്നു. സൂര്യാഘാതവും പൊടിപടലങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗുരുതരമായേക്കാമെന്നാണ് സൂചന. ഇക്കുറി വന്നരിക്കുന്നത് നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ വേനലെന്നാണ് റിപ്പോർട്ട്. കേരളത്തിൽ തുലാമഴയുടെ തോത് 60 ശതമാനത്തിലേറെ കുറ‌ഞ്ഞു. അഞ്ച് മാസത്തെ പൊള്ളുന്ന വേനലാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഈ വേനൽക്കാല രോഗങ്ങളെ സൂക്ഷിക്കുക
സൂര്യതാപമേറ്റുള്ള രോഗങ്ങൾ- നിർജ്ജലീകരണം, പൊള്ളൽ, സൂര്യാഘാതം
ത്വക്‌രോഗങ്ങൾ- ചൂടുകുരു, ചൊറിച്ചിൽ, കരപ്പൻ, ഫംഗസ് ബാധ, ചൊറി, ചിരങ്ങ്
നേത്ര രോഗങ്ങൾ- കൺകുരു, ചെങ്കണ്ണ്
മൂത്രാശയ രോഗങ്ങൾ- മൂത്രത്തില്‍ കല്ല്, പഴുപ്പ്
വായുവിലൂടെ പകരുന്നവ- ചിക്കൻപോക്സ്
ജലജന്യരോഗങ്ങൾ- വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം

ചൂടിൽ വാടാതിരിക്കാൻ
*ദിവസം എട്ട്-പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം
* ജീരകം, ചന്ദനം, രാമച്ചം, പതിമുഖം, കരിങ്ങാലി ഇവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉത്തമം.
*പശുവിൻപാലും സംഭാരവും ശരീരത്തെ തണുപ്പിക്കും
*ഇളനീര്, നാരങ്ങാവെള്ളം, നന്നാറി സർബത്ത്, തണ്ണിമത്തൻ, വെള്ളരിക്ക, മുന്തിരി തുടങ്ങിയ ജ്യൂസുകൾ കുടിക്കാം
*പുറത്തു നിന്ന് വെള്ളം കുടിക്കുമ്പോൾ നല്ലതാണെന്ന് ഉറപ്പുവരുത്തണം

ഭക്ഷണത്തിൽ ശ്രദ്ധിക്കാം
*വേനൽക്കാലത്ത് വിശപ്പും ദഹനവും കുറവായിരിക്കും.
*എരിവ്, പുളി, ഉപ്പ്, മാംസാഹാരം, മൈദ, റവ എന്നിവ ഒഴിവാക്കണം.
*ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ഭക്ഷണം ഒഴിവാക്കണം.
*എണ്ണയിൽ വറുത്ത പലഹാരങ്ങൾ അമിതമായി ഉപയോഗിക്കരുത്. ഇതു കൂടുതൽ ദാഹമുണ്ടാക്കും.

സൂര്യാഘാതം തടയാൻ
*പകൽ 11നും മൂന്നിനുമിടയിലുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
*ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
*കുട, സൺഗ്ലാസ്, സൺക്രീം എന്നിവ ഉപയോഗിക്കുക.
*ധാരാളം വെള്ളം കുടിക്കുക.

മദ്യത്തോട് നോ പറയൂ
ചൂടല്ലേ, ഒരു തണുത്ത ബിയർ കഴിക്കുന്നത് നല്ലതാണെന്ന ചിന്ത തെറ്റാണ്. മറ്റു മദ്യത്തേക്കാൾ അധികമാണ് ബിയർ കഴിച്ചാലുള്ള നിർജ്ജലീകരണം. വേനൽക്കാലത്ത് മദ്യം കഴിച്ചാൽ ഷുഗർ കൂടുതലാകുക, വിളർച്ച, കരൾ, വൃക്ക രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. ഒഴിവാക്കുന്നതാണ് ഉചിതം.

Read more topics: summer, kerala,
English summary
hot summer kerala 2017
topbanner topbanner

More News from this section

Subscribe by Email