Monday November 19th, 2018 - 11:58:pm
topbanner

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം

Jikku Joseph
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

പുതുക്കിയ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് പല സ്വകാര്യ ആശുപത്രികളിലും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ കൂട്ടിയ ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് നഴ്‌സുമാരുടെ സംഘടനകളുടെ തീരുമാനം.

നഴ്‌സുമാരുടെ ഇടക്കിടെയുള്ള സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചെന്നും ആശുപത്രികള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിവെച്ചെന്നും ആരോപിച്ചാണ് ഒപി ബഹിഷ്‌കരണം. അത്യാഹിത സേവനങ്ങളും കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടങ്ങില്ല. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്പിക്കാതെയാണ് നഴ്സുമാരുടെ സമരമെന്ന് ആശുപത്രി ഏകോപനസമിതി ആരോപിക്കുന്നു.

 

English summary
hospitals op strike today in thiruvanthapuram
topbanner

More News from this section

Subscribe by Email