Sunday September 23rd, 2018 - 7:48:pm
topbanner

ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണ് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

rajani v
ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണ് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയായ തൈക്കാട് ആശുപത്രിയില്‍ ചുമര് ഇടിഞ്ഞു വീണ് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു.ലാപ്രോസ്‌കോപി വിഭാഗം വാര്‍ഡില്‍ കിടത്തിയിരുന്ന പിഞ്ചുകുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കിടക്കയ്ക്ക് മുകളിലെ ചുമര് അടര്‍ന്നു വീണായിരുന്നു അപകടം. മാറനല്ലൂര്‍ സ്വദേശി സുരേഷിന്റെ കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കുഞ്ഞിന്റെ ശരീരത്തില്‍ പൊടി വീണുവെങ്കിലും പരിക്കുകളില്ല.

അപകടത്തെ തുടര്‍ന്ന് വാര്‍ഡിലെ രോഗികളെ മാറ്റി പാര്‍പ്പിച്ചു.അപകടത്തിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Read more topics: hospital, wall, break
English summary
hospital wall break
topbanner

More News from this section

Subscribe by Email