Wednesday August 15th, 2018 - 11:21:am
topbanner
Breaking News

ദേശീയ പതാക ഉയര്‍ത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍; സര്‍ക്കുലര്‍ കൊണ്ട് ഭയക്കുന്നവരല്ല തങ്ങളെന്ന് ബിജെപി

Jikku Joseph
ദേശീയ പതാക ഉയര്‍ത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍; സര്‍ക്കുലര്‍ കൊണ്ട് ഭയക്കുന്നവരല്ല തങ്ങളെന്ന് ബിജെപി

തിരുവനന്തപുരം: ദേശീയ പതാക ഉയര്‍ത്തുന്നതിന് കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് പുതിയ സര്‍ക്കുലര്‍. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും സ്ഥാപന മേധാവികള്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്താവൂ എന്നാണ് സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നത്.

പാലക്കാട് സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. വരുന്ന റിപ്പബ്ലിക്ക് ഡേയിലും പാലക്കാട് സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പാലക്കാട് ഇത്തവണയും മോഹന്‍ ഭഗവത് തന്നെ ദേശീയ പതാക ഉയര്‍ത്തുമെന്ന് ബി.ജെ.പി പ്രതികരിച്ചു.

പാലക്കാട് കല്ലേക്കാട് ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യ അതിഥിയായി മോഹന്‍ ഭഗവത് പങ്കെടുക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സ്‌കൂള്‍ അണ്‍എയ്ഡഡ് ആയതിനാല്‍ ഇവിടെ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും മാന്‍േജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ ദേശീയ ഗാനത്തിനു പകരം ദേശീയഗീതമായ വന്ദേമാതരമാണ് ആലപിച്ചത്. ഇത് ദേശീയ ഫ്ളാഗ് കോഡിന്റെ ചട്ടമാണെന്നും പൊതുഭരണ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ നിയമനടപടിക്കും ശിപാര്‍ശ ചെയ്തിരുന്നു.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും അത്തരത്തില്‍ ഉത്തരവിറക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. മോഹന്‍ ഭഗവത് ഇത്തവണയും കേരളത്തില്‍ എത്തുമെന്നും ദേശീയ പതാക ഉയര്‍ത്തുമെന്നും എം.ടി രമേശ് പറഞ്ഞു.

English summary
hoisting national flag govt issues circular
topbanner

More News from this section

Subscribe by Email