Thursday November 15th, 2018 - 1:55:pm
topbanner

പാതയോരത്തെ ബാറുകളും ബീവറേജസ് ഷോപ്പുകളും ഉടന്‍ തുറക്കും; സര്‍ക്കാരിന് ആശ്വാസം

NewsDesk
പാതയോരത്തെ ബാറുകളും ബീവറേജസ് ഷോപ്പുകളും ഉടന്‍ തുറക്കും; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടം ഒഴിവാക്കാന്‍ ദേശീയ, സംസ്ഥാന പാതകളുടെ പേരുമാറ്റുന്നതടക്കമുള്ള നീക്കത്തിലേക്ക് കടക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി.

കോര്‍പറേഷന്‍, മുനിസിപ്പിലാറ്റി പ്രദേശങ്ങളില്‍ പാതയോരത്തുതന്നെ മദ്യശാലകള്‍ തുറക്കാമെന്ന സുപ്രീംകോടതി വിധി വന്നതോടെയാണിത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി വ്യക്തത വരുത്തിയ സാഹചര്യത്തില്‍ പ്രത്യേക തീരുമാനമില്ലാതെ തന്നെ രണ്ടു പ്രദേശങ്ങളിലെയും മദ്യശാലകള്‍ തുറക്കാം.

മദ്യശാലകള്‍ തുറക്കുന്നതിനുവേണ്ടി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ സംസ്ഥാന പാതകളെ തരംതാഴ്ത്തി വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

സുപ്രീം കോടതിയുടെ പുതിയ നിലപാടോടെ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

ഈ നിയന്ത്രണം മറികടക്കുന്നതിനുവേണ്ടി ചണ്ഡീഗഡ് ഭരണകൂടം പാതകളുടെ പദവി തരംതാഴ്ത്തി. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മുനിസിപ്പിലാറ്റി, കോര്‍പറേഷന്‍ ഭാഗങ്ങളിലെ മദ്യശാലകള്‍ക്കു തടസ്സമില്ലെന്നു കോടതി വിധിച്ചു.

എന്നാല്‍, അതിനു പ്രത്യേക വിജ്ഞാപനം വേണോ, ദേശീയപാതയുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കും എന്നൊക്കെയുള്ള സംശയങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണു മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ മദ്യവില്‍പന നിരോധിച്ചിട്ടില്ലെന്നു കോടതി വ്യക്തതവരുത്തിയത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറലിനോടു സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിധിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എജി ഉടന്‍ സര്‍ക്കാരിനു കൈമാറും. പിന്നാലെ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ മദ്യശാലാ ഉടമകള്‍ക്കു ലൈസന്‍സിന് അപേക്ഷിക്കാം.

Read more topics: Highway, liquor, city, Supreme Court
English summary
Highway liquor ban not in cities: Supreme Court
topbanner

More News from this section

Subscribe by Email