Sunday November 18th, 2018 - 1:40:pm
topbanner

രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി;അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് ?

RA
 രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി;അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് ?

കൊച്ചി: ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി.രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യങ്ങൾ.

രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. തത്വമസി എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് താന്‍ ശബരിമലയിലേക്ക് പോയതെന്ന് രഹ്ന ഫാത്തിമ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. ശബരിമലയിലേക്ക് പോയത് വ്രതം അനുഷ്ഠിച്ചാണെന്നും രഹ്ന ഫാത്തിമ പറഞ്ഞു. താന്‍ വിശ്വാസിയാണെന്നും മുസ്ലീം ആചാരപ്രകാരം ജിവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്‍ ആണ് പരാതിക്കാരന്‍. എന്നാല്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങി ശബരിമലയിലേക്ക് പോയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത് എന്ന് രഹ്ന ഫാത്തിമ കോടതിയെ അറിയിച്ചു.

Read more topics: highcourt, question, rehanafathima
English summary
highcourt question rehanafathima
topbanner

More News from this section

Subscribe by Email