Monday September 24th, 2018 - 11:39:pm
topbanner

ബലാത്സംഗക്കേസുകള്‍ കെട്ടിച്ചമക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

rajani v
ബലാത്സംഗക്കേസുകള്‍ കെട്ടിച്ചമക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസുകള്‍ കെട്ടിച്ചമക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി.പത്രത്തില്‍ വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന തിരുവനന്തപുരം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്.

പരാതിക്കാര്‍ക്കെതിരെ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആരോപണ വിധേയനായിരുന്ന സനില്‍കുമാറിന് കള്ളക്കേസില്‍ കുടുക്കിയതിന് മറ്റു നിയമനടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

സമൂഹത്തിനെതിരായ കുറ്റമെന്നതിനാല്‍ ബലാല്‍സംഗ കേസുകളെ കോടതികള്‍ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. തെറ്റായ പരാതികളെയും അതേ ഗൗരവത്തോടെ കര്‍ക്കശമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.

 

Read more topics: highcourt, order ,rape case
English summary
highcourt order rape case
topbanner

More News from this section

Subscribe by Email