Tuesday September 25th, 2018 - 1:11:pm
topbanner

ജഡ്ജിയെ അഭിഭാഷകര്‍ തീരുമാനിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ആക്ടിങ് ചീഫ്ജസ്റ്റിസ്

rajani v
ജഡ്ജിയെ അഭിഭാഷകര്‍ തീരുമാനിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ആക്ടിങ് ചീഫ്ജസ്റ്റിസ്

കൊച്ചി: ഹൈക്കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് അഭിഭാഷകരുടെ താത്പര്യപ്രകാരം ബെഞ്ചു മാറ്റി പുറപ്പെടുവിച്ച ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അസാധുവാക്കി. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിക്കുന്നതിനു തൊട്ടു മുമ്പു പുറപ്പെടുവിച്ച ഉത്തരവാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് റദ്ദാക്കിയിരിക്കുന്നത്.

കേസ് കേള്‍ക്കേണ്ട ജഡ്ജിയെതീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും ജസ്റ്റിസ് ഋഷികേശ് റോയി വ്യക്തമാക്കി.പാലക്കാട്ടെ ഒരു ഭൂമി കേസുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍നിന്ന് മാറ്റിയ നടപടിയാണ് അസാധുവാക്കിയിരിക്കുന്നത്. ഇതടക്കം ഏതാനും കേസുകള്‍ ജസ്റ്റിസ്ചിദംബരേഷിന്റെ ബെഞ്ചില്‍നിന്ന് മാറ്റിയിരുന്നു.

ഈ ഉത്തരവാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റിവ് സമിതി റദ്ദാക്കിയത്.കേസുകള്‍ ജസ്റ്റിസുമാരുടെ ബെഞ്ചില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് മുന്‍ ചീഫ് ജസ്റ്റിസിനെതിരെ വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പിന്നീട് വിവാദമായി. സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ കെമാല്‍ പാഷയുടെ ബെഞ്ചില്‍ നിന്ന് മാറ്റിയതാണ് വിവാദമായത്.

 

 

 

 

Read more topics: highcourt, acting, chief justice
English summary
highcourt acting chief justice
topbanner

More News from this section

Subscribe by Email