topbanner
Thursday February 22nd, 2018 - 12:52:am
topbanner
Breaking News

നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈകോടതി

Jikku Joseph
നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈകോടതി

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ (എസന്‍ഷ്യല്‍ സര്‍വീസ് മെയ്‌ന്റെനന്‍സ് ആക്ട) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

തിങ്കളാഴ്ച മുതല്‍ നഴ്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുമെന്ന സ്ഥിതിയാകുമെന്ന് ആശുപത്രി ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എസ്മ പ്രയോഗിക്കാന്‍ കഴിയുമോ എന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയാറാകാതിരുന്നതോടെ ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എസ്മ ആക്ട പ്രയോഗിച്ചാല്‍ നഴ്‌സുമാര്‍ സമരം ഉപേക്ഷിക്കേണ്ടി വരും. അതേസമയം, സമരത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് നഴ്‌സുമാരും അറിയിച്ചു. കോടതിയുടെ ഉത്തരവ് അപഹാസ്യമെന്ന് യുണൈറ്റഡ് നഴ്‌സ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

Read more topics: high court, esma, nurses strike
English summary
high court says esma against nurses
topbanner

More News from this section

Subscribe by Email