topbanner
Thursday February 22nd, 2018 - 12:52:am
topbanner
Breaking News

സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

sadu prakash
സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം തുടരാമെന്ന് കോടതി അറിയിച്ചു. ഫീസ് താല്‍ക്കാലികമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി അറിയിച്ചു. 

ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ചെറിയ തിരുത്തലുകള്‍ മാത്രമാണ് വേണ്ടിയിരുന്നത് എന്നിട്ടും ഓര്‍ഡിനന്‍സ് വൈകി. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ വ്യക്തമാണെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

സ്വശ്രയ മെഡിക്കല്‍ കോഴ്സുകളുടെ ഫീസുകള്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്ര ബാബു ചെയര്‍മാനായ സമിതി കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം എം.ബി.ബി.എസിന്റെ 85 ശതമാനം ജനറല്‍ സീറ്റിലെ ഫീസ് അഞ്ചു ലക്ഷം രൂപയാക്കി. എന്‍.ആര്‍.ഐ സീറ്റില്‍ നിലവിലെ 20 ലക്ഷം ഫീസ് തുടരാനും തീരുമാനിച്ചിട്ടുണ്ട്. എം.ബി.ബി.എസിന്റെ ഫീസില്‍ 50,000 രൂപ കുറവ് വരുത്തിയിട്ടുണ്ട്.

English summary
high court rejected the plea of management
topbanner

More News from this section

Subscribe by Email