topbanner
Tuesday September 26th, 2017 - 12:53:pm
topbanner

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം: ഹൈക്കോടതി

sadu prakash
മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ ഒഴിവാക്കാന്‍ നടപടി വേണമെന്നും മദ്യക്കച്ചവടം പൊതുജനങ്ങള്‍ക്കും മറ്റ് വ്യാപര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും ബുദ്ധിമുട്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുത്.

മദ്യക്കച്ചവടം എങ്ങനെ വേണമെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യവ്യാപാരം തന്റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

Read more topics: high court, order, bevco
English summary
high court order about bevco
topbanner topbanner

More News from this section

Subscribe by Email