Tuesday April 24th, 2018 - 2:25:pm
topbanner

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Anju N C
കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. യുവതികളുടെ പരാതിയില്‍ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഷെഫീക്ക് മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ 20നായിരുന്നു ഷെഫീക്കിനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ യുവതികളെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ യുവതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പരാതിയില്‍ 354-ാംവകുപ്പ് പ്രകാരമാണ് ഷെഫീക്കിനെതിരെ കേസെടുത്തിരിക്കുന്നത്.

English summary
hicourt stayed kochi uber drivers arrest

More News from this section

Subscribe by Email