Tuesday September 25th, 2018 - 12:45:pm
topbanner

നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

Anju NC
നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. വേതന വര്‍ധവന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ച് മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് കോടതി സ്‌റ്റേ ചെയ്തത്.

നഴ്‌സുമാരുടെ സംഘടനയ്ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹര്‍ജി നല്‍കിയത്.

സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

English summary
hicourt stay nurses strike on private hospitals
topbanner

More News from this section

Subscribe by Email