topbanner
Monday February 19th, 2018 - 1:49:pm
topbanner
Breaking News

വിഴിഞ്ഞം കരാറില്‍ സംശയങ്ങളുന്നയിച്ച് ഹൈക്കോടതി

Anju N C
വിഴിഞ്ഞം കരാറില്‍ സംശയങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ഈ കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതെന്തിനാണെന്ന് കോടതി ചോദിച്ചു. പദ്ധതിയില്‍ നിന്ന് ആദ്യത്തെ 40 വര്‍ഷം സര്‍ക്കാരിന് ഒന്നും ലഭിക്കില്ലെന്നും ഇതുമായി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്നും കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തില്‍ കരാര്‍ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ സലീം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

English summary
hicourt rise doubt about vizhinjam contract
topbanner

More News from this section

Subscribe by Email